Thursday, 12 October 2017

ഈ JIO നെ കൊണ്ട് തോറ്റ്....

ഈ JIO നെ  കൊണ്ട് തോറ്റ്....
399 നു ചിയ്തല്‍ 400 തിരിച്ചുതരുന്നു, കൊള്ളാലോ ഈ പരുപാടി.....

വീണ്ടും ജിയോയുടേ തകർപ്പൻ ഓഫർ


ജിയോ പരമാവധി 300 മിനിറ്റ് മാത്രമാകും ദിവസേനയുള്ള സൗജന്യം.
ദീപാവലി ധൻ ധനാ ധൻ ഓഫർ പ്രകാരമാണ് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ തിരിച്ചു നൽകുന്നത്. ജിയോ ഉപഭോക്താക്കൾക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. 400 രൂപയുടെ ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാർജുകൾ 50 രൂപ വീതം ഉപയോഗിക്കാം.

ഒക്ടോബർ 12 മുതൽ 18 വരെയാണ് ഓഫർ. 399 രൂപയുടെ ജിയോ ധൻ ധനാ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് 84 ജിബി ഡേറ്റ (പ്രതിദിനം 1 ജിബി നിരക്കിൽ), സൗജന്യ എസ്എംഎസ്, സൗജന്യ കോൾ 84 ദിവസം വരെ ഉപയോഗിക്കാം.
399 റീചാർജ് പാക്ക് ചെയ്യുന്നവർക്ക് 50 രൂപയുടെ എട്ട് വൗച്ചറുകളായാണ് ക്യാഷ്ബാക്ക് പണം ലഭിക്കുക. പിന്നീടുള്ള റീചാർജുകളിൽ ഈ 50 രൂപയുടെ വൗച്ചറുകൾ ഉപയോഗിക്കാം. ഒരേസമയം ഒരു വൗച്ചർ മാത്രമേ ഉപയോഗിക്കാനാകൂ. ഈ വൗച്ചറുകൾ നവംബർ 15 ന് ശേഷം മാത്രമേ ഉപയോഗിക്കാനും സാധിക്കൂ.

No comments:

Post a Comment

ഈ JIO നെ കൊണ്ട് തോറ്റ്....

ഈ JIO നെ  കൊണ്ട് തോറ്റ്.... 399 നു ചിയ്തല്‍ 400 തിരിച്ചുതരുന്നു, കൊള്ളാലോ ഈ പരുപാടി..... വീണ്ടും ജിയോയുടേ തകർപ്പൻ ഓഫർ ജിയോ പരമാവധ...